- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് സ്റ്റാൻഡിലെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു; യാത്രക്കാരന് ഗുരുതര പരിക്ക്
ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു യാത്രക്കാരന് ഗുരുതര പരിക്ക്. വൈകീട്ട് 4.30ഓടെ കായംകുളം കെഎസ്ആർടിസി ബസ്റ്റാൻഡിലാണ് അപകടം നടന്നത്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി പരമേശ്വരനാണ് (76) പരിക്കേറ്റത്. ലോട്ടറി വിൽപനക്കാരനായ പരമേശ്വരൻ താമസസ്ഥലമായ മാവേലിക്കരക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ പരമേശ്വരനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് സ്ഥിരമാണെന്ന് പരാതി ഉയർന്നിരുന്നു. ഇത്തരം അപകടങ്ങളിൽ നേരത്തേ പലർക്കും പരിക്കേറ്റിട്ടുണ്ട്.
മറുനാടന് ഡെസ്ക്
Next Story