കണ്ണൂര്‍: കണ്ണൂര്‍ -കൂത്തുപറമ്പ് റോഡിലെ:പെരളശ്ശേരി ടൗണില്‍ രോഗിയുമായി പോകുകയായിരുന്ന ആബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു. സ്‌കൂള്‍ സ്റ്റോപ്പ് പരിസരത്ത് നിയന്ത്രണംവിട്ട് റോഡ് സൈഡില്‍പാര്‍ക്ക് ചെയ്തിരുന്ന കാറിലിടിച്ചാണ് മറിഞ്ഞത്.

ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെ നാല് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കണ്ണൂര്‍ ഭാഗത്തേക്ക് രോഗിയുമായി കൂത്തുപറമ്പില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.