- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയുമായി പോയ ആംബുലന്‍സിന് മുന്നിലേക്ക് ചാടി ആത്മഹത്യ ശ്രമം; യുവാവ് ഗുരുതരാവസ്ഥയില്‍
രോഗിയുമായി പോയ ആംബുലന്‍സിന് മുന്നിലേക്ക് ചാടി ആത്മഹത്യ ശ്രമം; യുവാവ് ഗുരുതരാവസ്ഥയില്‍

താമരശേരി: വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് രോഗിയുമായി പോവുകായിരുന്ന ആംബുലന്‍സിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ . ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം താമരശേരി ചുരം ആറാം വളവിന് സമീപമാണ് കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശന്‍ (30) ആംബുലന്‍സിന്റെ മുന്നിലേക്ക് ചാടി ആത്ഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
വയനാട് പടിഞ്ഞാറത്തറയില്‍ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആംബുലന്‍സിന് മുന്നിലാണ് ചാടിയത് . ചുരം സംരക്ഷണ സമിതി പ്രവര്‍ത്തികന്‍ ലത്തീഫാണ് ഇയാളെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചത്.
രോഗിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ബത്തേരിയിലെ ഭാര്യ വീട്ടില്‍ വച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ചു. തുടര്‍ന്ന് നടന്ന് ചുരത്തിലേക്കിറങ്ങിയ പ്രകാശന്‍ ആംബുലന്‍സ് കണ്ടപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നു. മരിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാരോട് ഇയാള്‍ പറഞ്ഞു തലക്ക് ഗുരുതരമായ പരിക്കേറ്റ പ്രകാശനെ താമരശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.
താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശന്‍ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലന്‍സിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.


