തി​രു​വ​ന​ന്ത​പു​രം: 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രുടെ സമരം പിൻവലിച്ച വാർത്ത സാ​ധാ​ര​ണ​ക്കാ​രും പാ​വ​പ്പെ​ട്ട​വ​രു​മാ​യ രോ​ഗി​ക​ൾക്കും ആശ്വാസമായി. സ​ർ​ക്കാ​റി​ന്‍റെ സൗ​ജ​ന്യ​സേ​വ​ന​മാ​യ 108 ആം​ബു​ല​ൻ​സ് സ​ർ​വി​സുകൾ ക​ഴി​ഞ്ഞ ആറ് ​ദി​വ​സ​മാ​യി സ​ർ​വി​സ് നി​ർ​ത്തി​വെ​ച്ചിരുന്നു. ശ​മ്പ​ളം മുടങ്ങാത്തിൽ പ്ര​തി​ഷേ​ധി​ച്ചായിരുന്നു സി.​ഐ.​ടി.​യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലാ​യിരുന്നത്.സെപ്റ്റംബർ മാസത്തെ ബാക്കി ശമ്പളം വിതരണം ചെയ്തതോടെ രാത്രി എട്ട് മണിയോടെ 108 ആംബുലൻസ് സർവിസ് പുനരാരംഭിച്ചു.

നേരത്തെ, ദി​വ​സങ്ങൾ പി​ന്നി​ട്ടി​ട്ടും സമരം അവസാനിപ്പിക്കാൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്തതിൽ വിമർശനമുയർന്നിരുന്നു. പല അത്യാവശ്യ സാഹചര്യങ്ങളിലും രോഗികൾക്ക് സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളെ ആശ്രയിക്കേണ്ടി വന്നു.ഒരു വിഭാഗം ജീവനക്കാർ സമരത്തിലായതോടെ 108 ആം​ബു​ല​ൻ​സു​ക​ളി​ൽ വ​ള​രെ കു​റ​ച്ച്​ മാ​ത്ര​മാ​യിരുന്നു സ​ർ​വി​സ് ന​ട​ത്തിയിരുന്ന​ത്.

അത്യാവശ്യ ഘട്ടങ്ങളിൽ പോലും ആംബുലൻസുകൾ ലഭ്യമാകാതായതോടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ട്രോ​മാ​കെ​യ​ർ സം​വി​ധാ​നം താ​റു​മാ​റാ​യി. അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​രെ​യും ഒ​രു ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ മാ​റ്റേ​ണ്ട​വ​രെ​യും കൊ​ണ്ടു​പോ​കു​ന്ന​തി​ന് സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ളെ പ​ണം ന​ൽ​കി ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യായിരുന്നു.