- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിലും അമീബിക് മസ്തിഷ്‌കജ്വരം; രോഗം സ്ഥിരീകരിച്ചത് തണ്ണീര്‍മുക്കം സ്വദേശിയായ പത്ത് വയസ്സുകാരനില്‍: കുട്ടി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
ആലപ്പുഴയിലും അമീബിക് മസ്തിഷ്‌കജ്വരം
ആലപ്പുഴ: ആലപ്പുഴയിലും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തണ്ണീര്‍മുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആലപ്പുഴയിലും േേരാഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൃത്തിയില്ലാത്ത കുളങ്ങള്‍, ജലാശയങ്ങള്‍, വെള്ളക്കെട്ടുകള്‍, ക്ലോറിനേഷന്‍ നടത്താത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവയില്‍ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്. നീന്തല്‍ പരിശീലന കേന്ദ്രങ്ങളിലെ നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യണം. കുട്ടികള്‍ ചെറുകുളങ്ങളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ല എന്ന് അധ്യാപകരും രക്ഷകര്‍ത്താക്കളും ഉറപ്പാക്കണം.
Next Story




