- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്നില്‍ പോയ പൈലറ്റ് വാഹനത്തിലിടിച്ച് മാതാ അമൃതാനന്ദമയി സഞ്ചരിച്ച കാരവന്‍ തകരാറിലായി; സംഭവത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു
വെഞ്ഞാറമൂട്: പൈലറ്റ് വാഹനത്തിലിടിച്ച് മാതാ അമൃതാനന്ദമയി സഞ്ചരിച്ചിരുന്ന കാരവന്‍ തകരാറിലായി. തൈക്കാട് ജങ്ഷനില്‍വെച്ചാണ് സംഭവം. ശനിയാഴ്ച രാത്രി എട്ടോടെ എറണാകുളത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.
കാരവന്‍, മുന്നിലൂടെ പോയ പൈലറ്റ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം ഓടിക്കാന്‍ കഴിയാതെ റോഡില്‍ നിര്‍ത്തുകയായിരുന്നു. മാതാ അമൃതാനന്ദമയി മറ്റൊരു അകമ്പടിവാഹനത്തില്‍ യാത്ര തുടര്‍ന്നു. സംഭവത്തെത്തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Next Story




