കൊച്ചി : കൊച്ചി കാക്കനാട് തേവക്കലില്‍ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണിയാത്ത് വീട്ടില്‍ അമൃത(19)യാണ് മരിച്ചത്. ബിബിഎ വിദ്യാര്‍ഥിനിയാണ്.

ഇന്നലെ രാത്രി 12.30 മുതല്‍ അമൃതയെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെയയാണ് വീടിന് സമീപത്തെ കുളത്തില്‍ നിന്ന് അമൃതയുടെ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സ് എത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.