- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം-മധുര റൂട്ടില്‍ മാത്രം ഓടിയിരുന്ന അമൃത എക്സ്പ്രസ് ഇനി രാമേശ്വരത്തേക്കും; ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും; ഇതോടെ കേരളത്തില്‍നിന്ന് നേരിട്ട് രാമേശ്വരത്തേക്ക് പോകുന്ന ഏക തീവണ്ടിയായി അമൃത എക്സ്പ്രസ്
തിരുവനന്തപുരം: കേരള റെയില്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇതുവരെ തിരുവനന്തപുരം-മധുര റൂട്ടില്‍ മാത്രമേ ഓടിയിരുന്ന അമൃത എക്സ്പ്രസ് ഇനി രാമേശ്വരത്തേക്കും നീളുന്നു. ദക്ഷിണ റെയില്‍വേയുടെ പുതിയ തീരുമാനം അനുസരിച്ച് ട്രെയിന്‍ ഇന്ന് മുതല്‍ രാമേശ്വരം വരെ സര്‍വീസ് നടത്തും. ഇതോടെ കേരളത്തില്‍നിന്ന് നേരിട്ട് രാമേശ്വരത്തേക്ക് പോകുന്ന ഏക തീവണ്ടിയായി അമൃത എക്സ്പ്രസ് മാറുന്നു.
തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30-ന് പുറപ്പെടുന്ന ട്രെയിന്‍ (16343) പിറ്റേന്ന് ഉച്ചയ്ക്ക് 12.45-ന് രാമേശ്വരത്തെത്തും. തിരിച്ചുള്ള സര്‍വീസ് (16344) ഉച്ചയ്ക്ക് 1.30-ന് രാമേശ്വരത്തില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 4.55-ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. മധുര വരെ നിലവിലുള്ള സമയം മാറ്റമില്ലാതെ തുടരും.
ട്രെയിനില്‍ 12 സ്ലീപ്പര്‍ കോച്ചുകള്‍, നാല് ജനറല്‍ കോച്ചുകള്‍, മൂന്ന് എസി ത്രീ ടിയര്‍ കോച്ചുകള്‍, കൂടാതെ ഫസ്റ്റ് എസി, സെക്കന്‍ഡ് എസി കോച്ചുകള്‍ എന്നിവയുമുണ്ടാകും. മധുര, മാനാമധുര, പരമകുടി, രാമനാഥപുരം എന്നീ സ്റ്റേഷനുകളിലാണ് രാമേശ്വരത്തേക്കുള്ള പുതിയ ഇടത്താവളങ്ങള്‍.
പാമ്പന്‍ പാലം യാത്രയ്ക്കായി തുറക്കുന്നതിനോട് അനുബന്ധിച്ച് സര്‍വീസ് വിപുലീകരിക്കുമെന്ന് റെയില്‍വേ നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു. രാമേശ്വരം സ്റ്റേഷനില്‍ ആവശ്യമായ പിറ്റ് ലൈന്‍, സിഗ്‌നല്‍ സംവിധാനങ്ങള്‍ തുടങ്ങിയ എല്ലാ സാങ്കേതിക സൗകര്യങ്ങളും ഒരുക്കിയതിനാല്‍ പ്രവര്‍ത്തനത്തില്‍ തടസ്സമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.




