കൊല്‍ക്കത്തെ: കര്‍ദിനാള്‍ പദവിയില്‍ സ്ഥാനാരോഹണം ചെയ്ത ആര്‍ച്ച് ബിഷപ് ജോര്‍ജ് കൂവക്കാടിനെ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് അനുമോദിച്ചു. നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ഭാരതത്തിലെ ആദ്യ വൈദികനെന്ന ബഹുമതി സിറോ മലബാര്‍ സഭയ്ക്ക് മാത്രമല്ല, സമൂഹത്തിനാകെ അഭിമാനകരമായ നേട്ടമാണെന്ന് ആനന്ദബോസ് അനുമോദനസന്ദേശത്തില്‍ പറഞ്ഞു.