- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്‍ഡിഎഫിലേക്ക് ക്ഷണം; ജോസ് കെ മാണിയെ തള്ളി അപു ജോസഫ്; യുഡിഎഫില്‍ ഉള്ളത് തങ്ങളുടെ രക്തത്തിന്റെ ഭാഗം
ജോസ് കെ മാണിയെ തള്ളി അപു ജോസഫ്

കോട്ടയം: എല്‍ഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ക്ഷണം ജോസ് കെ. മാണിയുടെ തമാശയെന്ന് അപു ജോസഫ് പറഞ്ഞു. എന്നാല്‍ യുഡിഎഫില്‍ ഉള്ളത് തങ്ങളുടെ രക്തത്തിന്റെ ഭാഗമാണെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. ജോസഫ് വിഭാഗത്തിന്റെ മുന്നണി പ്രവേശന ചര്‍ച്ചകളെ എം.വി ഗോവിന്ദനും സ്വാഗതം ചെയ്തു.
ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു എല്‍ഡിഎഫിലേക്കുള്ള ജോസ് കെ. മാണിയുടെ ക്ഷണം. ക്ഷണത്തിനു പിന്നിലെ രാഷ്ട്രീയമറിഞ്ഞുകൊണ്ട് തന്നെയാണ് ജോസഫ് വിഭാഗത്തിന്റെ പ്രതികരണം. ജോസ് കെ. മാണി തമാശ പറയുകയാണ്. മുന്നണിയില്‍ പ്രശ്‌നങ്ങളില്ല, മുന്നണി മാറ്റവുമില്ല.
എന്നാല്‍ ക്ഷണം ആവര്‍ത്തിക്കുകയാണ് ജോസ് കെ മാണി. ജോസഫിനെ മുന്നണിയില്‍ എടുക്കുന്നതിന് സിപിഎമ്മിനും എതിരഭിപ്രായമില്ല. 10 സീറ്റില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് ജോസഫ് വിഭാഗം. മുന്നണി മാറ്റ ചര്‍ച്ചകളുടെ സമ്മര്‍ദ്ദത്തില്‍ കോണ്‍ഗ്രസ് ഇതിന് വഴങ്ങുമെന്ന് പ്രതീക്ഷയും ജോസഫ് വിഭാഗത്തിനുണ്ട്.


