- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലികമാര്‍ക്ക് നേരെ ലൈംഗികാതിക്രമം: ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പോക്സോ കേസ് പ്രതിയെ പിന്തുടര്ന്ന് പൊക്കി ആറന്മുള പോലീസ്
ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പോക്സോ കേസ് പ്രതിയെ പിന്തുടര്ന്ന് പൊക്കി ആറന്മുള പോലീസ്
ആറന്മുള: ബാലികമാരെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. ഇടയാറന്മുള എരുമക്കാട് മോഡിയില്‍ വീട്ടില്‍ എം.കെ. സുരേഷിനെ(52)യാണ് ചെങ്ങന്നൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. 2022 ല്‍ ആറന്‍മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയത്.
തുടര്‍ന്ന് കോടതി എല്‍.പി. വാറണ്ട് പുറപ്പെടുവിച്ചു. ജില്ലാപോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതി വീട്ടിലെത്തിയതായി വിവരം ലഭിച്ചതറിഞ്ഞ് പോലീസ് അവിടെ എത്തി. പോലീസിനെ കണ്ട് ഇയാള്‍ രക്ഷപ്പെട്ടു. തുടരന്വേഷണത്തില്‍ ചെങ്ങന്നൂര്‍ ബസ് സ്റ്റേഷനില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കൃഷ്ണന്‍, ഹരികൃഷ്ണന്‍, വിഷ്ണു, ജിഷ്ണു എ.പി.,അനീഷ് ആനന്ദ് എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




