മലപ്പുറം: മലപ്പുറം അരീക്കോട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ഇരയായത്. പ്രദേശവാസികളും അകന്ന ബന്ധുക്കളുമടക്കം പത്തോളം പേരാണ് യുവതിയെ പീഡിപ്പിച്ചത്. പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നല്‍കി. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. പീഡനം നടന്നത് രണ്ട് വര്‍ഷം മുമ്പെന്ന് പൊലീസ് അറിയിച്ചു.

ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താന്‍ പറയുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.