- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്ക് സെറ്റിന്റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് വൈരാഗ്യം; സ്ത്രീകളെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
സ്ത്രീകളെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
പന്തളം: യുവതിയെയും വൃദ്ധമാതാവിനെയും മുന്‍ വൈരാഗ്യത്താല്‍ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതി പന്തളം പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി. കുളനട , മാന്തുക മലയുടെ താഴത്തേതില്‍ വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ രഞ്ജിത്ത് (41)പന്തളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 21-ന് രാത്രി കുളനട അമ്മൂമ്മക്കാവ് സ്വദേശിനി ജിന്‍സി സാറ ജേക്കബിനെയാണ് പ്രതി ക്രൂരമായി ആക്രമിച്ചത്. ഇയാളുടെ ആക്രമണത്തില്‍ ഇവരുടെ വൃദ്ധ മാതാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരും പ്രതിയും തമ്മില്‍ മൈക്ക് സെറ്റിന്റെ ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കവും മറ്റും നിലനില്‍ക്കുന്നുണ്ട്. അതിന്റെ വൈരാഗ്യത്തിലാണ് പ്രതി ഇവരെ ആക്രമിച്ചത്. കൃത്യത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് സാഹസികമായാണ് പിടികൂടിയത്.
അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ് എച്ച് ഒ ടി ഡി പ്രജീഷ്, സബ് ഇന്‍സ്‌പെക്ടര്‍ യു വി വിഷ്ണു, എ എസ് ഐ വൈ ജയന്‍, പോലീസുദ്യോഗസ്ഥന്‍ എസ്. അന്‍വര്‍ ഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അടൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




