- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം കയറ്റി ബാത്ത്റൂമിന്റെ പൈപ്പ് പൊട്ടി: ചോദ്യം ചെയ്ത അയല്‍വാസിയായ വീട്ടമ്മയെ വീടു കയറി മര്‍ദിച്ചു: രണ്ടു പ്രതികള്‍ പൂയപ്പള്ളി പോലീസിന്റെ പിടിയില്‍
വാഹനം കയറ്റി ബാത്ത്റൂമിന്റെ പൈപ്പ് പൊട്ടി

കൊല്ലം: വീട്ടമ്മയെ വീടു കയറി അക്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ പൂയപ്പള്ളി പോലീസിന്റെ പിടിയില്‍. ഓയൂര്‍ കൂലിക്കോട് കോട്ടയ്ക്കാവിളയില്‍ വീട്ടില്‍ കയറിയാണ് വീട്ടമ്മയെ ഉപദ്രവിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തത്.
ചെറുവക്കല്‍ തെക്കേടത്ത് വിന്‍സണ്‍ (46), കൂലിക്കോട് അജയ വിലാസത്തില്‍ അജയകുമാര്‍(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിന്‍സനും അയല്‍ വാസിയായ വീട്ടമ്മയുമായി വാക്കുതര്‍ക്കം നിലനിന്നിരുന്നു. വിന്‍സന്റെ വാഹനം കയറി വീട്ടമ്മയുടെ ബാത്റൂമിന്റെ പൈപ്പ് പൊട്ടിയതുമായി ബന്ധപ്പെട്ട് ഇരുവരും വാക്ക് തര്‍ക്കമുണ്ടായി.
കഴിഞ്ഞ 27 ന് രാവിലെ 11 ന് ഇതിനെ ചൊല്ലി വീണ്ടും തര്‍ക്കം നടന്നു. കോപിഷ്ഠരായ പ്രതികള്‍ വീട്ടമ്മയെ വീട്ടില്‍ കയറി ഉപദ്രവിക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്പെക്ടര്‍ പി. ഷാജിമോന്റെ നേതൃത്വത്തില്‍ എസ്.ഐ എം. രജനീഷ്, എസ്.സി.പി.ഓ റിജു, സി.പി.ഓ വിപിന്‍, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ നിഷാദ് എന്നിവരടങ്ങുന്നപോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


