- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക വീട്ടിൽ ചാരായം വാറ്റ് നടത്തുന്നതായി സംശയം; തുടർന്ന് എക്സൈസിന്റെ കർശന നിരീക്ഷണം; 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവുമായി ഫ്രീലാൻസ് ഫോട്ടോഗ്രാഫർ പിടിയിൽ
മാന്നാർ: വാടക വീട്ടിൽ ചാരായം വാറ്റി വിൽപ്പന നടത്തിയ ഫ്രീലാൻസ് ഫോട്ടോഗ്രാഫറെ എക്സൈസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. അമ്പലപ്പുഴ വടക്ക് നീർക്കുന്നം കൊച്ചുപുരക്കൽ വീട്ടിൽ ഇർഷാദ് മകൻ അബ്ദുൽ മനാഫിനെ (32) യാണ് എക്സൈസ് പിടികൂടിയത്. ഇയാൾ മാന്നാർ പഞ്ചായത്ത് ആറാം വാർഡിൽ കുരട്ടിക്കാട് ഭാഗത്ത് വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. വൻ തോതിലാണ് ഇയാൾ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നത്. വീട്ടിൽ നിന്നും 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായാണ് പിടികൂടിയത്.
ഫ്രീലാൻസ് ഫോട്ടോഗ്രാഫറെ പേരിൽ വാടക വീട് എടുത്തിരുന്ന മനാഫ് വൻ തോതിൽ ചാരായം വാറ്റ് നടത്തുന്നതായി എക്സൈസിന് സംശയമുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വീടും, പരിസരവും എക്സൈസ് കർശനമായി നിരീക്ഷിക്കുകയായിരുന്നു. ശേഷമാണ് എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചാരായം വാടിയ കുറ്റത്തിന് ഇയാൾക്കെതിരെ കേസും എടുത്തിട്ടുണ്ട്.
ഒരു ലിറ്റർ ചാരായത്തിന് 900 രൂപ നിരക്കിൽ ആയിരുന്നു വിൽപ്പന എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെങ്ങന്നൂർ എക്സൈസ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കെ ബിജുവിനൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്റീവ് ഓഫീസർ ബാബു ഡാനിയൽ (ഗ്രേഡ്) പ്രിവന്റീവ് ഓഫീസർ മാരായ ആർ പ്രകാശ്, വി അരുൺ, ശ്രീജിത്ത്, ഗോകുൽ ഉത്തര നാരായണൻ എന്നിവരാണ് പ്രതിയെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് സംഘം വ്യക്തമാക്കി