- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടവരാന്തയിൽ കിടന്നയാളുടെ തലയിൽ ബിയർക്കുപ്പി അടിച്ച് പൊട്ടിച്ചു; പിന്നാലെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നെത്തി മർദ്ദിച്ചു; ആക്രമം ഭാര്യയെയും മകളെയും തട്ടിക്കൊണ്ട് പോയെന്ന സംശയത്തിൽ; പ്രതി പിടിയിൽ
തിരുവനന്തപുരം: കടവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശി വെട്ടിവേൽ (32) ആണ് പൂന്തുറ പോലീസിന്റെ പിടിയിലായത്. ലക്ഷ്മണൻ എന്നയാളാണ് ആക്രമണത്തിനിരയായത്. ഭാര്യയെയും മകളെയും തട്ടിക്കൊണ്ടുപോയതായി സംശയത്താലാണ് വെട്ടിവേൽ ലക്ഷ്മണനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
വെട്ടിവേൽ കുറച്ചുകാലമായി തന്റെ ഭാര്യയെയും മകളെയും തിരഞ്ഞ് നടക്കുകയായിരുന്നു. പരവൻകുന്ന് ഭാഗത്തെ ഒരു കടവരാന്തയിൽ ലക്ഷ്മണൻ ഉറങ്ങിക്കിടക്കുന്നത് ഇയാൾ കണ്ടെത്തുകയായിരുന്നു. ലക്ഷ്മണനോട് ഭാര്യയുടെയും മകളുടെയും കാര്യം തിരക്കിയപ്പോൾ തനിക്കറിയില്ലെന്ന് മറുപടി ലഭിച്ചു. ഇതോടെ പ്രകോപിതനായ വെട്ടിവേൽ ലക്ഷ്മണന്റെ തലയിൽ ബിയർക്കുപ്പി അടിച്ച് പൊട്ടിച്ച ശേഷം നെഞ്ചിൽ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു.
അക്രമണത്തിൽ പരിക്കേറ്റ ലക്ഷ്മണൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, വെട്ടിവേൽ ഇയാളെ പിന്തുടർന്ന് പിടികൂടി കമ്പ് കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയുണ്ടായി. ലക്ഷ്മണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂന്തുറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ഭാര്യയെയും മകളെയും കാണാനില്ല എന്ന സംശയമാണ് പ്രതിയെ ഇത്തരമൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.