- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
146 ഏക്കര്‍ വരുന്ന ഏലത്തോട്ടം ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന് ആദ്യ ചോദിച്ചത് ഒരു ലക്ഷം; പറ്റില്ലെന്ന് പറഞ്ഞതോടെ 75,000ന് ഉറപ്പിച്ചു: 50,000 ആദ്യ ഗഡുവായി നല്‍കണം; കൈക്കൂലി വാങ്ങിയ സര്‍വേയര്‍ അറസ്റ്റില്‍
ഇടുക്കി: 146 ഏക്കര്‍ വരുന്ന ഏലത്തോട്ടം ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സര്‍വേ വിഭാഗം താത്കാലിക ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. താത്കാലിക സര്‍വേയര്‍ അടിമാലി പനംകുട്ടി അമ്പാട്ട് ഹൗസില്‍ എസ് നിധിനെയാണ് (34) ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നേര്യമംഗലത്തെ റസ്റ്റ് ഹൗസില്‍ നിന്ന് പിടികൂടിയത്.
ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിന് ആദ്യം ഇയാള്‍ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണ്. എന്നാല്‍ ഇത് തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ 5,000 രൂപയെങ്കിലും തന്നാലേ സ്ഥലം അളക്കൂവെന്ന് ഇയാള്‍ പറഞ്ഞു. എസ്റ്റേ് മാനേജര്‍ സര്‍വേ നടത്തുന്നതിനായി പിന്നീട് വിളിച്ചപ്പോഴും പൈസ തന്നാലേ അളക്കൂ എന്നും ഇതിന്റെ ആദ്യ ഗഡു 50,000 രൂപ 30ന് നല്‍കണമെന്നും പറഞ്ഞു.
തുടര്‍ന്ന് എസ്റ്റേറ്റ് മാനേജര്‍ വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം താത്കാലിക സര്‍വേയറെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് നേര്യമംഗലം പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് മുന്നില്‍ വിജിലന്‍സ് നല്‍കിയ തുകയായ അമ്പതിനായിരം രൂപ ആദ്യ ഗഡു കൈക്കൂലിയായി നല്‍കുന്നതിനിടെ ഇയാള്‍ പിടിയിലാവുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.