- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോട്ടയത്ത്
കോട്ടയം: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. നാഗമ്പടം എസ്.എച്ച് മൗണ്ട് സ്വദേശി ബോബൻ കെ.രാജനാണ് പരിക്കേറ്റത്. ഇന്നലെ നാഗമ്പടം റൗണ്ടാനയ്ക്ക് സമീപമാണ് അപകടം.
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റൗണ്ടാനയുടെ സംരക്ഷണവേലിയിലേക്ക് ഇടിച്ചു മറിയുകയായിരുന്നു. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Next Story