കണ്ണൂര്‍: കണ്ണൂര്‍ മുനീശ്വരന്‍ കോവില്‍ ഓട്ടോറിക്ഷയില്‍ മറന്ന് വെച്ച സ്വര്‍ണ്ണാഭരണവും പണവും മറ്റ് രേഖകളും അടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കി. ഓട്ടോ ഡ്രൈവറായ താഴെ ചൊവ്വ അമ്പാടിമുക്ക് സ്വദേശിയായ ഹസന്‍ കുഞ്ഞാണ് ഉടമയ്ക്ക് പേഴ്‌സ് തിരിച്ച് നല്‍കി മാതൃകയായത്.

കണ്ണൂര്‍ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ വെച്ച് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി, എസ് ഐ ഷഹീഷ് കെ.കെ അസി. സബ്ബ് ഇന്‍സ്‌പെക്ടര്‍ വിജിത്ത്, നാസര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണവും പണവും മറ്റ് രേഖകളും കൈമാറിയത്.