പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ മധ്യവയസ്‌കനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലിക്കര അത്താണി പറമ്പിൽ റഷീദിനെയാണ് (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ചയാൾ ഓട്ടോ ഡ്രൈവറാണ്. വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹം ഇപ്പോൾ പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.