- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യന്റെ സന്നിധിയിലെ വേദിയിൽ യൂണിഫോം ധരിച്ച കുറച്ചുപേർ; പെട്ടെന്ന് കാതിൽ മുഴങ്ങിയ ആ ഈണം കേട്ട് ഭക്തർ വരെ അമ്പരന്നു; ഫയര്‍ഫോഴ്സിന്റെ 'ഗാനാഞ്ജലി' വമ്പൻ ഹിറ്റ്
ശബരിമല: ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച 'ഗാനാഞ്ജലി' എന്ന സംഗീതാർച്ചന കണ്ട് അയ്യപ്പഭക്തർ ആകെ അമ്പരക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തു.
സന്നിധാനത്തെ കൂടുതൽ ഭക്തിസാന്ദ്രമാക്കിയ ഈ കലാവിരുത് തീർത്ഥാടകർക്ക് ഒരു പ്രത്യേക ആത്മീയ അനുഭവം പകർന്നു. തങ്ങളുടെ ഔദ്യോഗിക ജോലിക്കിടയിലും കാക്കിക്കുളളിലെ കലാകാരന്മാർ കാഴ്ചവെച്ച ഗാനാഞ്ജലി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർക്ക് പോലും ഏറെ പ്രിയങ്കരമായി. വിവിധ ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ചേർന്നാണ് തീർത്ഥാടകരുടെ മനസ്സിൽ എന്നും ഇടംപിടിച്ച ഭക്തിഗാനങ്ങൾ കോർത്തിണക്കി ഗാനമേള അവതരിപ്പിച്ചത്.
സ്പെഷ്യൽ ഓഫീസർമാരായ സൂരജിന്റെയും അർജുൻ കൃഷ്ണന്റെയും നേതൃത്വത്തിൽ നിലവിളക്ക് തെളിച്ചാണ് പരിപാടിക്ക് തുടക്കമിട്ടത്. ഉദ്യോഗസ്ഥരുടെ ഈ കലാപരമായ പ്രകടനം ശബരിമല ദർശനത്തിനെത്തിയ ഭക്തർക്കിടയിൽ ശ്രദ്ധേയമാവുകയും നിരവധി പ്രശംസ നേടുകയും ചെയ്തു.




