തിരുവനന്തപുരം: ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. നെയ്യാറ്റിൻകര കവളാകുളം സ്വദേശി ഷിജിൻ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരാഴ്ച്ച മുമ്പ് കുഞ്ഞ് നിലത്ത് വീണ് പരിക്കേറ്റിട്ടുണ്ടായിരുന്നു. മരണകാരണം എന്താണെന്ന് പരിശോധിച്ചുവരികയാണ്.