- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീറി ഒട്ടിച്ച നോട്ട് സ്വീകരിച്ചില്ല; ബേക്കറി അടിച്ച് തകർത്തു; നാല് ലക്ഷം രൂപയുടെ നാശനഷ്ടം; പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചെന്ന് ആരോപണം; സംഭവം തൃശൂരിൽ
തൃശൂര്‍: കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിക്കാത്തതിന്റെ പേരിൽ ബേക്കറിയിൽ അതിക്രമം. ഇന്നലെ രാത്രി 8.30 ന് വരന്തരപ്പിള്ളിയിലായിരുന്നു സംഭവം. മണ്ണൂത്തി സ്വദേശി വിനോദിന്‍റെ ഉടമസ്ഥതയിലുള്ള ശങ്കര സ്നാക്സ് എന്ന സ്ഥാപനം അടിച്ച് തകർക്കുകയായിരുന്നു. വരന്തരപ്പിള്ളി ഇല്ലിക്കൽ ജോയിയാണ് അതിക്രമം നടത്തിയ നടത്തിയതെന്നാണ് ബേക്കറി ഉടമ പറയുന്നത്. വരന്തരപ്പിള്ളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. നാല് ലക്ഷം രൂപയുടെ നഷ്ടമാണ് സ്ഥാപനത്തിൽ ഉണ്ടായതെന്നാണ് കണക്ക് കൂട്ടൽ.
Next Story