ചെ​ർ​പ്പു​ള​ശ്ശേ​രി: പാലക്കാട് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട കാറിൽ നിന്നും പിടിച്ചെടുത്തത് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​രം. വ്യാ​ഴാ​ഴ്ച രാ​വി​ലെ 6 മണിയോടെയായിരുന്നു സംഭവം. ഒ​റ്റ​പ്പാ​ലം റോ​ഡി​ൽ പ​ത്താം​മൈ​ലി​ൽ കാ​റ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അപകടം പറ്റിയ ഉടനെ ഡ്രൈവർ കാറിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് 18000 പാ​ക്ക​റ്റ് ഹാ​ൻ​സ് തു​ട​ങ്ങി​യ നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ 22 ചാ​ക്കു​ക​ളി​ലാ​യി കണ്ടെത്തിയത്.

കെ.​എ​ൽ 56 ഡി 9573 ​ന​മ്പ​റി​ലു​ള്ള വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യു​ടെ പേ​രി​ലാ​ണ് വാ​ഹനം. സംഭവത്തിൽ കേ​സെ​ടു​ത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന​താ​കാ​മെ​ന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.