പാലക്കാട്: ആറങ്ങോട്ട്കരയിലെ ബാറില്‍ യുവാവിനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച് മൂക്ക് ഇടിച്ച് തകര്‍ത്ത കേസില്‍ രണ്ട് പേരെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വരവൂര്‍ നായരങ്ങാടി സ്വദേശികളായ ബജീഷ് (34), നസറുദ്ദീന്‍ (29) എന്നിവരാണ് പിടിയിലായത്.

ഈ മാസം 5നാണ് സംഭവം നടന്നത്. ബാറില്‍ വച്ച് ഇരുവരും ചേര്‍ന്ന് യുവാവിനെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മൂക്കില്‍ അടിക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു.

അറസ്റ്റിലായ പ്രതികളില്‍ ഒരാളായ നസറുദ്ദീന്‍ മറ്റ് കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ തുടര്‍ന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.