തിരുവനന്തപുരം: പ്രദേശത്ത് കരടിയെ കണ്ടതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം നടന്നത്. നാട്ടുകാരാണ് കരടിയെ ആദ്യം കണ്ടത്. ഇതിന്റെ സിസിടിവി ഫൂട്ടേജുകളും പുറത്തുവന്നിട്ടുണ്ട്. വെള്ളറട ചെറുകര വിളാകത്താണ് കരടിയെ കണ്ടറെത്തിയത്.

കരടി ഇറങ്ങിയ വിവരം റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് അധികൃതരെ അറിയിച്ചത്. ആനപ്പാറ പെട്രോൾ പമ്പിന്‍റെ മുന്നിലെ സിസിടിവിയിൽ കരടി പതിഞ്ഞതായും വിവരങ്ങൾ ലഭിക്കുന്നു.

തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. ഇതോടെ പ്രദേശത്ത് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കരടിയെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് കരടിയുടെ സാന്നിധ്യമുണ്ടെങ്കിൽ കൂട് സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.പ്രദേശത്ത് ഇപ്പോൾ വ്യാപക തിരച്ചിൽ നടക്കുകയാണ്.