- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് വേഷത്തിലെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ; കോഴിക്കോട് പാളയത്തു നിന്നും കൊണ്ടു പോയത് കെ പി ട്രാവല്‍സ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെ
കോഴിക്കോട് : പൊലീസ് വേഷത്തിലെത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കോഴിക്കോട് പാളയത്താണ് സംഭവം. കെ പി ട്രാവല്‍സ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസെന്ന വ്യാജേനയാണ് ഒരു സംഘം ആളുകളെത്തിയത്. തുടര്‍ന്ന് വാഹനത്തില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം. പാളയം ഓഫീസില്‍ വന്നതായിരുന്നു ബിജു. ഈ സമയത്താണ് ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തിയത്. പൊലീസാണെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ അക്രമം. സുഹൃത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story