- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലരാമപുരത്തെ ഞെട്ടിച്ച് അപകടം; റെയിൽവേ ക്രോസിന് സമീപം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവാവിന് ദാരുണാന്ത്യം; ഇടി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി; വേദനയോടെ കുടുംബം
തിരുവനന്തപുരം: ബാലരാമപുരം-കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് 36-കാരനായ യുവാവിന് ദാരുണാന്ത്യം. കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ–സുഗന്ധി ദമ്പതികളുടെ മകൻ ജെ.എസ്. സുഭാഷ് (36) ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
കാട്ടാക്കടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ടെലഫോൺ ടവർ ജീവനക്കാരനായ സുഭാഷ്. ഇടിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അടുത്ത വീട്ടുകാർ ഇറങ്ങി നോക്കിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന സുഭാഷിനെ കണ്ടെത്തിയത്. ഉടൻതന്നെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story




