പത്തനംതിട്ട: ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഇലന്തൂര്‍ നിരവത്തു വീട്ടില്‍ ജലജ മനുവിന്റെ (ബിന്ദു) മകന്‍ മിഥുന്‍ (മണികണ്ഠന്‍-21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുനലൂര്‍ സ്വദേശി അനന്തു ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ അഞ്ചക്കാലായിലാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിഥുന്‍ മരിച്ചു.െൈ മക്രെയിന്‍ സര്‍വീസിലെ ജീവനക്കാരായിരുന്നു ഇരുവരും.