- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം 27 ന്; കൊല്ലം അമൃതപുരിയില്‍ വിപുലമായ ആഘോഷം; 50-ലധികം സമൂഹ വിവാഹം നടത്താനും തീരുമാനം; അമ്മയെ ദർശിക്കാനൊരുങ്ങി ഭക്തർ
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം സെപ്റ്റംബർ 27ന് കൊല്ലം അമൃതപുരിയിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. വിവിധ ആത്മീയ, ജീവകാരുണ്യ പരിപാടികളോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്.
രാവിലെ 5ന് 108 ഗണപതി ഹോമങ്ങളോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗുരുപാദ പൂജ, അമ്മയുടെ ജന്മദിന സന്ദേശം, ലോകസമാധാനത്തിനായുള്ള പ്രാർത്ഥനകൾ, ഭജനകൾ, സത്സംഗം, സാംസ്കാരിക പരിപാടികൾ, പ്രസാദ വിതരണം എന്നിവ നടക്കും. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വർഷംതോറും നൽകുന്ന അമൃതകീർത്തി പുരസ്‌കാര സമർപ്പണവും ചടങ്ങിലെ പ്രധാന ആകർഷണമാണ്. 1,23,456 രൂപ ക്യാഷ് അവാർഡ്, ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത സരസ്വതി ശിൽപം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.
50-ൽ അധികം നിരാലംബരായ യുവതീയുവാക്കളുടെ സമൂഹ വിവാഹവും ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായുണ്ട്. ആശ്രമത്തിൽ നിന്നുള്ള പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും. ജന്മദിനത്തോടനുബന്ധിച്ച് മാതാ അമൃതാനന്ദമയി മഠം വിവിധ ജീവകാരുണ്യ, സേവന സംരംഭങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികൾ സമൂഹത്തിന് വലിയ പ്രചോദനമേകുമെന്നാണ് വിലയിരുത്തൽ.