- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാത്രി മുറിക്കകത്ത് ബോധരഹിതയായി കണ്ടു..'; തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്ററെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി; പോലീസ് സ്ഥലത്തെത്തി; വേദനയോടെ കുടുംബം
പാലക്കാട്: കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ (30) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലയിലെ കൂറ്റനാട് പിലാക്കാട്ടിരിയിലുള്ള സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ ബോധരഹിതയായി കാണപ്പെട്ട ശ്രുതിമോളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ചാലിശ്ശേരി പോലീസ് പരിശോധിച്ചുവരികയാണ്.
കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ താമസിക്കുന്ന ശ്രുതിമോളെ കിടപ്പ് മുറിയിൽ അവശനിലയിൽ ആദ്യം കണ്ടെത്തുന്നത് ഭർത്താവ് സാജനാണ്. ഉടൻതന്നെ സാജൻ വിവരമറിയിച്ചതിനെ തുടർന്ന് സമീപവാസികളും നാട്ടുകാരും ഓടിയെത്തി.
ഇവരുടെയെല്ലാം സഹായത്തോടെ ശ്രുതിമോളെ തൊട്ടടുത്ത കൂറ്റനാട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും, ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ സ്ഥിരീകരിച്ചു. കൂറ്റനാട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിഭാഗം കോർഡിനേറ്ററായി സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു ശ്രുതിമോൾ.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.