- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലോക്ക് ട്രേഡിലൂടെ വലിയ ലാഭം നേടാമെന്ന് വാഗ്ദാനം; വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി പണം നിക്ഷേപിപ്പിച്ചു; ഗാന്ധിനഗറുകാരൻ അയ്യപ്പൻ സതീഷ് പിള്ളയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; കേസെടുത്ത് പോലീസ്
കൊച്ചി: എറണാകുളത്ത് ബ്ലോക്ക് ട്രേഡിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ. ഗാന്ധിനഗർ സ്വദേശി അയ്യപ്പൻ സതീഷ് പിള്ളയിൽ നിന്ന് 89 ലക്ഷം രൂപയോളം സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കൊച്ചി സൈബർ പോലീസ് രൂപാ ഭൂത്ര, മംഗളം ഗണേഷ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നവംബർ 20 മുതൽ 2025 ഡിസംബർ 6 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. 'SY1-2025 വെൽത്ത് ഗ്രോത്ത് റിസർച്ച് ഗ്രൂപ്പ്' എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷമാണ് തട്ടിപ്പുകാർ അയ്യപ്പൻ സതീഷ് പിള്ളയെ സമീപിച്ചത്. Anandrathi Share and Stock Brokers Ltd., 'മോ' ടീം ലീഡർ Anandrathi Investment Service Ltd., എന്നിവയിൽ പണം നിക്ഷേപിച്ച് ബ്ലോക്ക് ട്രേഡ് നടത്തിയാൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്.
പന്ത്രണ്ട് തവണകളായാണ് 89,33,000 രൂപ പ്രതികൾ അവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.




