തിരുവനന്തപുരം: ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല ഉദ്ഘാടനം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ (SCTIMST) നടന്നു. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ (KSBTC), കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (KSOTTO) എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ അനു കുമാരി ഐ.എ.എസ്, ജീവന്‍ രക്ഷിക്കുന്നതില്‍ സന്നദ്ധ രക്തദാനത്തിന്റെയും അവയവദാനത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു.

SCTIMST ഡയറക്ടര്‍ ഡോ. സഞ്ജയ് ബെഹാരി സ്വാഗതം ആശംസിച്ചു. ദിനാചരണ സന്ദേശം അനീഷ് പി, അസിസ്റ്റന്റ് ഡയറക്ടര്‍ (VBD), KSBTC നല്‍കി. ഡോ. യാമിനി തങ്കച്ചി, ഡെപ്യൂട്ടി ഡയറക്ടര്‍ (CST), KSBTC, ഡോ. വിജയലക്ഷ്മി കെ, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം മേധാവി, RCC, ഡോ. കല കിഷോര്‍, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം മേധാവി, മെഡിക്കല്‍ കോളേജ് തിരുവനന്തപുരം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

SCTIMST മെഡിക്കല്‍ സൂപ്രണ്ട് ഡോ. കവിത രാജ, SCTIMST ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എസ്. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരുന്നു വനിതാ രക്തദാതാക്കളെയും അഫെറെസിസ് ദാതാക്കളെയും പ്രത്യേകം ആദരിച്ചത്. കേരളത്തിലെ സന്നദ്ധ രക്തദാന പ്രസ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ അവരുടെ പങ്ക് പ്രത്യേകം ചൂണ്ടിക്കാട്ടി.പരിപാടി സമാപിച്ചത് SCTIMST ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗം അഡിഷണല്‍ പ്രൊഫസര്‍ ഡോ. അമിത ആര്‍. നായര്‍ നന്ദിപ്രഭാഷണം അര്‍പ്പിച്ചുകൊണ്ടായിരുന്നു.