തിരുവല്ല: ഇരവിപേരൂരിൽ മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് 24കാരൻ മരിച്ചു. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ ആണ് മരിച്ചത്. പൂവപ്പുഴ തടയണയ്ക്ക് സമീപം ഇന്നലെ രാത്രി 11.30-ഓടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം തടയണയ്ക്ക് സമീപം ഇരിക്കുകയായിരുന്ന അശ്വിൻ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.