തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചെന്നു സന്ദേശം. വ്യാജ സന്ദേശമെന്നാണ് നിഗമനം. എങ്കിലും സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഒരുക്കിയായിരുന്നു ലാന്‍ഡിംഗ്. എമര്‍ജന്‍സി ലാന്‍ഡിംഗിന് സമാനമായ സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നു. പരിശോധനയില്‍ ബോംബൊന്നും കിട്ടിയില്ല.