- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി: എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം: പരിശോധന കര്‍ശനമാക്കി പോലീസ്; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തുടര്‍ന്ന് കേരളത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പോലീസ് പരിശോധന. റാന്നി സ്വദേശി ഹരിലാലാണ് എറണാകുളം പോലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയത്.
വൈകുന്നേരത്തോടെയാണ് എറണാകുളം പോലീസ് കണ്ട്രോള് റൂമിലേക്ക് ടെലിഫോണ്‍ സന്ദേശം എത്തുന്നത്. ട്രെയിനുകളില്‍ ചിലതില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ റാന്നി സ്വദേശി ഹരിലാല്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി.
ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനിലും പരിശോധന കര്‍ശനമാക്കി. ട്രെയിനുകള്‍ നിര്‍ത്തിയ ശേഷമാണ് പലയിടത്തും പരിശോധന നടത്തിയത്. പൊലീസും ആര്‍പിഎഫും സംയുക്തമായാണു പരിശോധന.
ഹരിലാലിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു. ഇയാള്‍ നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്നു. റാന്നി സ്വദേശിയെങ്കിലും പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപത്താണ് ഇയാള്‍ താമസിക്കുന്നത്. ഇയാളെ പിടികൂടാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് പോലീസ്. റെയില്‍വേ പോലീസും കേസെടുത്തിട്ടുണ്ട്.