- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടിംഗ് യന്ത്രത്തിന് ഒരു കുഴപ്പവുമില്ല; എണ്ണിയതും എല്ലാം കിറുകൃത്യം; രണ്ട് സ്ഥാനാർത്ഥികൾക്കും തുല്യ വോട്ട് ലഭിച്ചതോടെ കൗതുകം; നറുക്കെടുപ്പിൽ ട്വിസ്റ്റ്
കൊച്ചി: എറണാകുളം അരൂർ ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തുല്യവോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ എൽഡിഎഫ് സ്ഥാനാർത്ഥി സജി അരൂർ വിജയിച്ചു. ഇടതുപക്ഷ സ്ഥാനാർത്ഥി സജി അരൂരിനും യുഡിഎഫിലെ ലോഷ് മോനും 328 വോട്ടുകൾ വീതമാണ് ലഭിച്ചത്.
വോട്ടെണ്ണലിൽ ഇരുവർക്കും ഒരേ എണ്ണം വോട്ടുകൾ ലഭിച്ചതോടെ ഫലപ്രഖ്യാപനം താത്കാലികമായി നിർത്തിവെച്ചു. വോട്ടിംഗ് യന്ത്രത്തിൽ പിഴവുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയതോടെ സ്ഥാനാർത്ഥികളിലും വോട്ടർമാരിലും ആകാംഷ വർധിച്ചു.
തുടർന്ന്, ഇരുമുന്നണി സ്ഥാനാർത്ഥികളുടെയും സമ്മതത്തോടെ നറുക്കെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഈ നറുക്കെടുപ്പിൽ സജി അരൂർ തിരഞ്ഞെടുക്കപ്പെട്ടതോടെ, ഇത് ഇടതുമുന്നണിക്ക് നിർണ്ണായകമായ ഒരു സീറ്റ് നേട്ടമായി.
ചുമർ ചിത്രകാരനായ സജി അരൂർ ആദ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ലോഷ് മോനും എൻഡിഎ സ്ഥാനാർത്ഥിയായി മധു ചക്കനാട്ടും മത്സരരംഗത്തുണ്ടായിരുന്നു.




