- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതയിൽ പാഞ്ഞെത്തിയ സ്വകാര്യ ബസ്; ഒന്ന് വെട്ടിച്ചതും അപകടം; യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്; ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു; കേസെടുത്ത് പോലീസ്
കുറ്റ്യാടി: കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ സ്വകാര്യ ബസ് അപകടത്തില്‍പെട്ടു. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം നടന്നത്. കടിയങ്ങാട് പെട്രോള്‍ പമ്പിന് സമീപം കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഉള്ളത്.
അപകടത്തിൽ ബസിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരുടെ പരിക്ക് നിസ്സാരമാണെന്നാണ് ലഭിക്കുന്ന വിവരം. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story