തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കയറി ഇറങ്ങി വിദ്യാർത്ഥിനിയുടെ കൈ അറ്റു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ദാരുണ സംഭവം നടന്നത്. ബിഎസ്‍സി എം എൽ ടി വിദ്യാർത്ഥിയായ ഫാത്തിമ (19) യുടെ കൈയാണ് അറ്റ് പോയത്. ഫാത്തിമയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കെഎസ്ആർടിസി ബസുമായി ഇടിക്കുകയായിരുന്നു. റോഡിലേക്ക് രണ്ട് പേരും വീണു.

ഫാത്തിമയുടെ കൈക്ക് മുകളിലുടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദ്യാർത്ഥിനിയുടെ കൈ അറ്റുപോവുകയും ചെയ്തു. ഫാത്തിമയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.