പത്തനംതിട്ട: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചാലക്കയത്താണ് അപകടം സംഭവിച്ചത്.

പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്കും നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും പോയ രണ്ട് കെഎസ്ആർടിസി ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ 51 പേരെ ഉടൻ തന്നെ പമ്പ ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 13 പേരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തെ തുടർന്ന് പത്തനംതിട്ട-പമ്പ പാതയിൽ അര മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നത് തീർത്ഥാടകർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.