- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയറ്റം കയറുന്നതിനിടെ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; നേരെ പുറകിലേക്ക് കുതിച്ചെത്തി തോട്ടിലേക്ക് മറിഞ്ഞ് വീണ് അപകടം; ഡ്രൈവർ ഉൾപ്പടെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു
പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. കണ്ണൂർ സ്വദേശികളായ 25 വിനോദയാത്രികരും ബസ് ഡ്രൈവറും ഉൾപ്പെടെ 26 പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
വരിക്കാശ്ശേരി മന സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ്, കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുളുകയായിരുന്നു. തുടർന്ന് ബസ് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.
അപകടവിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ ക്രെയിൻ ഉപയോഗിച്ച് ബസ് തോട്ടിൽ നിന്ന് ഉയർത്തി മാറ്റി. അപകടത്തിൽ ആർക്കും കാര്യമായ പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി.
Next Story




