- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ കൊയ്യത്ത് ബസ് മറിഞ്ഞു; അപകടത്തില്‍ പെട്ടത് മര്‍ക്കസ് സ്‌കൂളിന്റെ ബസ്; കുട്ടികള്‍ അടക്കം 20 പേര്‍ക്ക് പരുക്കേറ്റു; ബസ് തലകീഴായി മറിഞ്ഞു; പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
കണ്ണൂര്‍ കൊയ്യത്ത് ബസ് മറിഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ കൊയ്യത്ത് ബസ് മറിഞ്ഞു. മര്‍ക്കസ് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ ഉണ്ടായിരുന്ന കുട്ടികള്‍ അടക്കമുള്ള 20 പേര്‍ക്ക് പരിക്കേറ്റു. ബസ് തലകീഴായി മറിഞ്ഞാണ് അപകടം.
പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് തലകീഴായാണ് മറിഞ്ഞത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല
വളവില്‍ വച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. 28 വിദ്യാര്‍ത്ഥികളും നാല് മുതിര്‍ന്ന ആളുകളും ബസിലുണ്ടായിരുന്നു. മര്‍ക്കസിലെ അദ്ധ്യാപകന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Next Story