കോഴിക്കോട്: കാൽനടയാത്രക്കാരൻ ബസ്സിടിച്ച് മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ് ദാരുണ അപകടം നടന്നത്. പന്തലായനി സ്വദേശി അശോകനാണ് മരിച്ചത്. കൊയിലാണ്ടി മാർക്കറ്റിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കൃതിക ബസ് തട്ടിയാണ് അപകടം.

ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും വൈകാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.