- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റാൻഡിൽ കുതിച്ചെത്തിയ ബസ് പിന്നോട്ടെടുക്കാൻ റെഡിയായി; വണ്ടിയുടെ അടുത്തായി നിന്ന് ആളോട് മാറാൻ പറഞ്ഞത് ഇഷ്ടമായില്ല; കണ്ടക്ടറെ പൊതിരെ തല്ലി; തലയ്ക്ക് മാരക പരിക്ക്
കോഴിക്കോട്: ബസ് പിന്നോട്ടെടുക്കാൻ മാറാന്‍ പറഞ്ഞതിന് കണ്ടക്ടറെ ക്രൂരമായി മർദിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം നടന്നത്. വടകര പുതിയ ബസ് സ്റ്റാന്റില്‍ രാവിലെയോടെയാണ് വട്ടോളി മാവുള്ള പറമ്പത്ത് സ്വദേശിയും കണ്ടക്ടറുമായ ദിവാകരന്(50) മര്‍ദ്ദനമേറ്റത് . വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസ്സിലെ കണ്ടക്ടറാണ് ദിവാകരന്‍.
പുതിയ ബസ് സ്റ്റാൻഡിലെ ട്രാക്കില്‍ മറ്റൊരു ബസ് പുറകോട്ടെടുക്കുന്നതിനിടെ അവിടെ ഇരിക്കുകയായിരുന്ന ആളോട് ദിവാകരന്‍ മാറാന്‍ പറഞ്ഞിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ കണ്ടക്ടറെ ഇടിച്ചുവീഴ്ത്തി സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. വീഴ്ചയില്‍ ദിവാകരന്റെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു.
Next Story




