- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകൾ വരുന്നതിന് മുമ്പ് ബസെടുത്തതിനെ ചൊല്ലി ഉണ്ടായ തർക്കം; തിരുനക്കരയിൽ അന്തർസംസ്ഥാന ഡ്രൈവറെ ക്രൂരമായി മർദിച്ചു; നാല് പേർക്കെതിരെ കേസെടുത്ത് പോലീസ്
കോട്ടയം: കോട്ടയം തിരുനക്കരയിൽ അന്തർസംസ്ഥാന ബസ് ഡ്രൈവർക്ക് നേരെ നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനം. കിളിമാനൂർ സ്വദേശി അജിത്ത് എ.ജെ. ആണ് മർദ്ദനത്തിനിരയായത്. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോയ രുഗ്മ ബസിലെ ഡ്രൈവറാണ് അജിത്ത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ചിങ്ങവനത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകാനായി ടിക്കറ്റ് എടുത്തിരുന്ന മൂന്നുപേരിൽ ഒരാൾക്ക് മാത്രമാണ് ബസിൽ കയറാൻ സാധിച്ചത്. ബസ് പുറപ്പെട്ട സമയത്ത് എത്താൻ കഴിയാതിരുന്ന മറ്റ് രണ്ടുപേർ മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തി ബസിൽ കയറി. ഇവർ ബസിൽ കയറിയ ശേഷമുണ്ടായ വാക്കേറ്റമാണ് ഡ്രൈവർക്ക് നേരെയുള്ള അതിക്രമത്തിലേക്ക് നയിച്ചത്. ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയുമായിരുന്നു.
സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. കോട്ടയം സ്വദേശികളായ മനു മോഹൻ, സഞ്ജു, അനന്തു എന്നിവർ ഉൾപ്പെടെ നാലുപേരെ പ്രതികളായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബസിൽ കയറ്റാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് പിന്നിലെ കാരണമായി പോലീസ് പറയുന്നത്.




