- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസ്; പ്രതിയായ സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍; ഷിജുവിന്റെ മരണം ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ
പ്രതിയായ സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍
മഞ്ചേരി: ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ച കേസിലെ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങല്‍ പടി രവിയുടെ മകന്‍ കോന്തേരി ഷിജു (37) ആണ് മരിച്ചത്.
വെസ്റ്റ് കോഡൂരില്‍ ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവറായ അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ കേസില്‍ പ്രതിയായ ഷിജു ജാമ്യത്തില്‍ ഇറങ്ങിയതാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിപ്പടിയിലെ സ്വകാര്യ ലോഡ്ജിലാണ് ഉച്ചയോടെ ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിപ്പടിയിലെ സ്വകാര്യ ലോഡ്ജിലാണ് ഉച്ചയോടെ ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷിജു ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച ഉച്ചയായിട്ടും വാതില്‍ തുറക്കാത്തതോടെ തുടര്‍ന്ന് ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മഞ്ചേരി-തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ്. യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. ഷിജുവിനു പുറമെ കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.
ഷിജുവിന്റെ ഭാര്യ: മിനി. മക്കള്‍: അഭിമന്യു, ആദിദേവ്, കാശിനാഥ്.