- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര് ആദ്യം പോകും?; ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാർ ബഹളം കേട്ട് ചെവിപൊത്തി; റൂട്ടിലെ സമയക്രമത്തെ ചൊല്ലി ജീവനക്കാർ തമ്മിലടി; പോലീസെത്തിയപ്പോൾ എട്ടിന്റെ പണി

X
കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിൽ ഉണ്ടായ തര്‍ക്കത്തിന് ഒടുവിൽ ബസിന്റെ ചില്ല് അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെ 7.15ഓടെയാണ് സംഭവം നടന്നത്. ഒടുവില്‍ കസബ പോലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് - മുക്കം - തിരുവമ്പാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അസാറോ, മാധവം എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. സമയക്രമത്തെ ചൊല്ലി ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ ചാത്തമംഗലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പാളയം ബസ് സ്റ്റാന്റില്‍ വച്ച് അതിക്രമമുണ്ടായത്. മാധവം ബസ്സിന്റെ ചില്ലാണ് തകര്‍ത്തത്. അസാറോ ബസിലെ ജീവനക്കാരൻ അതിക്രമം നടത്തിയത് എന്നാണ് പരാതി.
Next Story


