- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്തൊക്കെയാ... ഇവിടെ നടക്കുന്നെ...'; പെരുമ്പാവൂര്‍ നഗര ഭാഗത്ത് വീണ്ടും കഞ്ചാവ് ചെടി; തലയിൽ കൈവച്ച് പോലീസ്; മുഴുവൻ ദുരൂഹത; അന്വേഷണം വ്യാപിപ്പിച്ചു
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തിയെന്ന് വിവരങ്ങൾ. എംസി റോഡില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് പോകുന്ന ഇടവഴിക്ക് സമീപം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയിരിക്കുന്നത്.
47 സെന്റീ മീറ്റര്‍ ഉയരമുളള ചെടിയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചെടി നട്ടുവളര്‍ത്തിയവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തുകയും ചെയ്തിരുന്നു.
Next Story