- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹി - തലശേരി ബൈപ്പാസില്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ പാഞ്ഞുകയറി കാര്‍ കത്തി നശിച്ചു; ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു
മാഹി - തലശേരി ബൈപ്പാസില്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ പാഞ്ഞുകയറി കാര്‍ കത്തി നശിച്ചു
തലശേരി: തലശേരി -മാഹി ദേശീയപാതാ ബൈപാസില്‍ നിയന്ത്രണം വിട്ടു ഡിവൈഡറില്‍ പാഞ്ഞുകയറിയ കാറിന് തീപിടിച്ചു. അപകടത്തില്‍കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടു കൂടി നിയന്ത്രണം വിട്ട് ബൈപാസിലെ സര്‍വ്വീസ് റോഡ് ഭാഗത്ത് ഇടിച്ചു കയറി കത്തിയത്.
അഴിയൂരിന് സമീപം തലശ്ശേരി - മാഹി ബൈപ്പാസില്‍ കക്കടവില്‍ നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറില്‍ ഇടിച്ച് തീ പിടിച്ച് പൂര്‍ണമായികത്തി നശിച്ചിട്ടുണ്ട്. അപകടത്തില്‍പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരിയായിരുന്ന കാര്‍ മാഹി ബൈപ്പാസില്‍ വച്ച് കത്തി നശിച്ചത്.
മാഹി, വടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചോമ്പാല പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ഒരാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നതായി പൊലിസും പ്രദേശ വാസികളും പറഞ്ഞു. ചോമ്പാല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍നടന്ന അപകടത്തില്‍ പോലീസും കേരള ഫയര്‍ഫോഴ്‌സും പുതുച്ചേരി ഫയര്‍ റസ്‌ക്യൂ ടീമും സ്ഥലത്തെത്തി കാറില്‍ കുടുങ്ങിയ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.