- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിൽ ഉണ്ടായിരുന്നത് അഞ്ച് പേർ; ഒഴിവായത് വൻ അപകടം; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നെടുമങ്ങാട് സ്വദേശികളായ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
ഡ്രൈവറുടെ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ കാർ റോഡിന് സമീപത്തായി നിർത്തി. പിന്നാലെ എല്ലാവരും കാറിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് തീ അണച്ചു.
Next Story